കേന്ദ്രസർക്കാർ അവതരിപ്പിച്ച തൊഴിലുറപ്പ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസ്സാക്കി 

Dec 18, 2025 - 17:16
കേന്ദ്രസർക്കാർ അവതരിപ്പിച്ച തൊഴിലുറപ്പ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസ്സാക്കി 

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് -ഗാരൻ്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ പാസ്സാക്കി. പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നായിരുന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകിയത്. മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയിൽ ചേർത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് കുറ്റപ്പെടുത്തി.

മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി ബിൽ വലിച്ചു കീറിയായിരുന്നു ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്‌തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥകളിൽ സർക്കാർ വെള്ളം ചേർക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭ പാസ്സാക്കിയ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ച ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്‌സഭയിൽ ചർച്ച ആരംഭിച്ചിരുന്നു. ബിൽ ജെപിസിയുടെയോ സെലക് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0