കേരള യാത്ര; മുള്ളേരിയ സോൺ സന്ദേശ യാത്ര നാളെ പ്രയാണമാരംഭിക്കും

Dec 18, 2025 - 12:20
കേരള യാത്ര; മുള്ളേരിയ സോൺ സന്ദേശ യാത്ര നാളെ പ്രയാണമാരംഭിക്കും

മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി 'മനുഷ്യർക്കൊപ്പം' എന്ന ശീർശകത്തിൽ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർഥം കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണ്‍ സംഘടിപ്പിക്കുന്ന സന്ദേശ യാത്രക്ക് നാളെ തുടക്കമാവും. നാളെ വെള്ളി ഉച്ചക്ക് പള്ളപ്പാടി മഖാം സിയാറത്തോടെ തുടക്കം കുറിക്കുന്ന ജാഥക്ക് സയ്യിദ് ഹസ്സൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ് നേതൃത്വം നൽകും. സയ്യിദ് അബ്ദുസലാം അൽ അഹ്ദൽ അമാനി ആദൂർ, സയ്യിദ് ജലാലുദ്ദീന്‍ അൽ ഹാദി കാമിൽ സഖാഫി, റഫീഖ് സഅദി ദേലംപാടി ഉപ നായകരാകും. വെള്ളി, ശനി ദിവസങ്ങളിലായി അഞ്ച് സർക്കിളിലെ 34 യൂണിറ്റിൽ സന്ദേശ യാത്ര പ്രയാണം പൂർത്തിയാക്കി ശനിയാഴ്ച വൈകുന്നേരം പൊവ്വൽ ടൗണിൽ സമാപിക്കും. അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട്, ഹാരിസ് ഹിമമി സഖാഫി പരപ്പ, ജമാലുദ്ധിൻ സഖാഫി ആദൂർ, സുലൈമാൻ സഅദി കൊട്ടിയാടി, അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി, ഹല്ലാജ സഖാഫി റഹ്മത്ത് നഗർ, ഹാഫിള് സജ്ജാദ് ഹിമമി സഖാഫി ആദൂർ, യൂസുഫ് ഹാജി കൊട്ടിയാടി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഉമർ സഖാഫി പള്ളത്തൂർ, അഷ്റഫ് സഖാഫി അഡൂർ, അഹമ്മദ് മുസ്ലിയാർ ബോവിക്കാനം, അഷ്റഫ് സഖാഫി പള്ളപ്പാടി, മുഹമ്മദ് അജ്മാൻ, ശറഫുദ്ദീൻ സഖാഫി മയ്യളം, മുഹമ്മദ് ബെദ്രടി, സി എം അബൂബക്കർ കർന്നൂർ. മൂസാൻ നെജിക്കാർ, സവാദ് ആലൂർ, ഉമർ സഖാഫി മയ്യളം, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, അലി മാസ്റ്റർ കുണ്ടാർ, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഹനീഫ ഹാജി അഡൂർ, അബ്ദുൽ ഖാദർ കുണ്ടാർ എന്നിവർ ജാഥയെ അനുഗമിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0