മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; തമിഴ്‌നാട് പ്രചരണത്തിന് തുടക്കമായി
പുത്തിഗെ: ജനുവരി 28, 29, 30, 31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളത്തിന്റെയും അന്തർ സംസ്ഥാന പ്രചാരണത്തിന് തുടക്കമായി. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തിരുവിതാംകോടിൽ നടന്ന പരിപാടിയിൽ മാർധാണ്ടം മഹല്ല് പ്രസിഡണ്ടും അൽ ജാമിഉൽ അൻവാർ അറബിക് കോളേജ് മുദരിസുമായ ശറഫുദ്ധീൻ അഹ്‌സനി പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. മാർധാണ്ടം മഹല്ല് ചീഫ് ഇമാം അസ്ഹർ സഖാഫി, ഹാഫിസ് അഹ്‌മദ് കബീർ അൽത്താഫി, അൻസാർ രിയാജി, നൗഫൽ സഖാഫി, ശറഫുദ്ധീൻ അസ്ഹരി, സിറാജുദ്ധീൻ അഹ്‌സനി, നൗഷാദ് ഹിമമി, മാഹിൻ അൻവരി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



