സവർക്കർ പുരസ്‌കാരം നിരസിച്ച് ശശി തരൂർ; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വിശദീകരണം

Dec 11, 2025 - 18:03
Dec 11, 2025 - 18:06
സവർക്കർ പുരസ്‌കാരം നിരസിച്ച് ശശി തരൂർ; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വിശദീകരണം

ന്യൂഡൽഹി: എച്ച് ആർ ഡി എന്ന സംഘടന ഏർപ്പെടുത്തിയ സവർക്കർ പുരസ്‌കാരം നിരസിച്ച് കോൺഗ്രസ്സ് നേതാവ് ശശി തരൂർ എം പി. അവാർഡിനെ കുറിച്ച് അറിയില്ലെന്നും താൻ അത് സ്വീകരിച്ചിട്ടില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. സമ്മതമില്ലാതെ തൻ്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദ സമീപനമാണെന്നും തരൂർ പറഞ്ഞു. പുരസ്‌കാരം ശശി തരൂരിന് നൽകുമെന്നും അദ്ദേഹം ഇത് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായും കഴിഞ്ഞ ദിവസം സംഘാടകർ അറിയിച്ചിരുന്നു. അതേ സമയം, ജൂറി ചെയർമാൻ തരൂരിനെ നേരിട്ടുകണ്ട് വിവരം അറിയിച്ചിരുന്നെന്നും അദ്ദേഹം വരാമെന്ന് സമ്മതിച്ചിരുന്നെന്നുമാണ് എച്ച് ആർ ഡി എസ് അധികൃതർ അവകാശപ്പെടുന്നത്. സവർക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസ്സിനുള്ളിൽ നിന്ന് രൂക്ഷമായ വിമർശമുയർന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. എച്ച് ആർ ഡി എസ് ഇന്ത്യയുടെ സവർക്കർ പുരസ്‌കാരത്തിന് ശശി തരൂറിന് പുറമെ മലയാളികളായ എം ജയചന്ദ്രൻ, വി മുരളീധരൻ, റിട്ട. ഡി ജി പി ജേക്കബ് തോമസ് എന്നിവരെയാണ് പരിഗണിച്ചത്. ഇതിൽ എം ജയചന്ദ്രൻ മാത്രമാണ് പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0