ക്രിസ്മസ് അവധി പുനഃക്രമീകരിച്ചു; ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

Dec 11, 2025 - 17:11
ക്രിസ്മസ് അവധി പുനഃക്രമീകരിച്ചു; ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

തിരുവനന്തപുരം: ക്രിസ്‌മസ് അനുബന്ധമായി സംസ്ഥാനത്ത് സ്‌കൂളുകളിലെ അവധി പുനക്രമീകരിച്ചു. ഡിസംബർ 24നാണ് സ്‌കൂൾ അടയ്ക്കുന്നത്. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകള്‍ 23 ന് അവസാനിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0