കാസർകോട് സ്വദേശി ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ദുബൈ പോലീസ് അന്വേഷണം ശക്തമാക്കി
ദുബൈ: കാസർകോട് സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ദുബൈ പോർട്ട് റാഷിദിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുബൈ പോലീസ് അന്വേഷണം ശക്തമാക്കി. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശിയും ഹസൈനാറിന്റെ ഏക മകനുമായ മുഹമ്മദ് ഷഫീക്ക് (25) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡിസംബർ നാലിന് പുലർച്ചെ റൂമിലെ സഹവാസികളുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് ഷഫീക്കിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ദുബൈ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
അവിവാഹിതനായ ഷഫീക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു. ബർ ദുബൈ, ബക്കർ മൊഹെബി സൂപ്പർ മാർക്കറ്റിനടുത്ത് താമസിച്ച് വരികയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് യു.എ.ഇ.യിലെത്തിയത്. കഴിഞ്ഞ മാർച്ചിൽ നാട്ടിൽ പോയ ശേഷം ദുബായിലേക്ക് മടങ്ങിയെത്തിയതായിരുന്നു. കാണാതായി മൂന്ന് ദിവസങ്ങൾക്ക് ശേഷം ഡിസംബർ ഏഴിന് രാവിലെ ഷഫീഖിൻ്റെ താമസതലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തുള്ള പോർട്ട് റാഷിദിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. നിലവിൽ ദുബൈ ഫോറൻസിക് വിഭാഗം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയകാനുള്ള ഒരുക്കത്തിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



