മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഇത്വ്ആം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി

Nov 28, 2025 - 16:45
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ഇത്വ്ആം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി

പുത്തിഗെ: ജനുവരി 28, 29, 30, 31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സനദ് ദാന സമ്മേളത്തിന്റെയും സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറകിന്റെയും ഭാഗമായി മുഹിമ്മാത്ത് സ്ഥാപനത്തിലെ അന്തേവാസികളുടെ  ഭക്ഷ്യസുരക്ഷക്കായി പ്രഖ്യാപിച്ച ഇത്വ്ആം പദ്ധതിക്ക് തുടക്കമായി. മുഹിമ്മാത്ത് പ്രസിഡന്റും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പദ്ധതി പ്രഖ്യാപനം നടത്തി. പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അഭ്യർത്ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0