മേൽപ്പാലം ആവശ്യപ്പെട്ടുള്ള ജനകീയ സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി; പ്രതിഷേധം ശക്തമാകുന്നു
കാസർകോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ കർമസമിതി കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി. വലിയ വീതിയിൽ അണ്ടർ പാസേജ് പണിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസത്തിലധികമായി കർമസമിതി ഇവിടെ സമരം നടത്തിവരുകയായിരുന്നു. ബുധനാഴ്‌ച ഉച്ചയ്ക്ക് സമരക്കാർ ഒഴിഞ്ഞ ശേഷമാണ് പൊലീസ് സംഘം സ്ഥലത്തെത്തി സമരപ്പന്തൽ പൊളിച്ചു നീക്കി മാറ്റിയത്. വലിയ പ്രതിഷേധമാണ് പൊലീസ് നടപടിക്കെതിരെ ഉയർന്നു വരുന്നത്. ഡിസംബർ ഒന്നാം തിയതി മുതൽ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കർമസമിതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസെത്തി സമരപന്തൽ പൊളിച്ചുമാറ്റിയത്. വളരെ സമാധാനപരമായി നടത്തുന്ന സമരത്തിനെതിരെ ഒരുതരത്തിലുമുള്ള മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് ഈ നീക്കം നടത്തിയെതെന്ന് സമരസമിതി പറയുന്നു. സംഭവത്തെ തുടർന്ന് സമരസമിതി പ്രവർത്തകരും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. സമരം കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോവാനാണ് കർമ്മ സമിതി തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



