ബന്തിയോട് വാഹനാപകടം: ഫാത്തിമത്ത് മിർസാനക്ക് കണ്ണീരോടെ വിട 

Nov 17, 2025 - 12:17
Nov 17, 2025 - 12:18
ബന്തിയോട് വാഹനാപകടം: ഫാത്തിമത്ത് മിർസാനക്ക് കണ്ണീരോടെ വിട 

കാസർകോട്: ദേശീയപാത 66 ബന്തിയോട് മുട്ടത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഫാത്തിമത്ത് മിർസാനക്ക് കണ്ണീരോടെ വിട. ഗുരുതരമായി പരിക്കേറ്റ നാലുപേരുടെയും ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. വൊർക്കാടി, മച്ചമ്പാടിയിലെ ഹുസൈൻ സഅദിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാസർകോട് നിന്നു ആൾട്ടോ കാറിൽ മച്ചമ്പാടിയിലേയ്ക്ക് പോവുകയായിരുന്നു കുടുംബം. മുട്ടം ഗൈറ്റിൽ എത്തിയപ്പോൾ മഹേന്ദ്ര താർ വാഹനത്തിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഹുസൈൻ സഅദിയുടെ ഭാര്യ ഫാത്തിമത്ത് മിർസാന മരണപ്പെട്ടിരുന്നു. മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഹുസൈൻ സഅദിയുടെ ശസ്ത്രക്രിയ പൂർത്തിയായതായും മൂന്നുവയസ്സുള്ള മകനും രണ്ട് സഹോദരിമാരും സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ അറിയിച്ചു. ഒരാളുടെ മരണത്തിനും നാലുപേരുടെ പരിക്കിനും ഇടയാക്കിയ അപകടം ബന്ധുക്കളെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മിർസാനയുടെ മൃതദേഹം മംഗൽപ്പാടി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്‌ത ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും. അപകടത്തിൽ ആൾട്ടോ കാർ പൂർണ്ണമായും തകർന്നു. കുമ്പള പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0