എസ് എസ് എഫ് നാഷണൽ സാഹിത്യോത്സവ്; കർണാടക ജേതാക്കൾ
ഗുൽബർഗ: കർണാടകയിലെ ഗുൽബർഗയിൽ നടന്ന നാഷണൽ സാഹിത്യോത്സവിന് തിരശ്ശീല വീണു. 114 കലാ, സാഹിത്യ മത്സരങ്ങളിലായി 26 സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവത്തിൽ മാറ്റുരക്കിയത്. അവസാന ഫലം പ്രഖ്യാപിച്ചപ്പോൾ 531 പോയിന്റ് നേടി കർണാടക ഒന്നാം സ്ഥാനവും 438 പോയിന്റ് നേടി കേരളം രണ്ടാം സ്ഥാനവും 356 പോയിന്റ് നേടി ജമ്മു കാശ്മീർ മൂന്നാം സ്ഥാനവും നേടി. അടുത്ത വർഷത്തെ നാഷണൽ സാഹിത്യോത്സവിന് കേരളം ആതിഥേയരാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


