തലപ്പാടിയിൽ വാഹനപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു

Dec 17, 2025 - 12:03
തലപ്പാടിയിൽ വാഹനപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു

മഞ്ചേശ്വരം: തലപ്പാടിയിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ കാർ ഇടിച്ചു കയറി ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉപ്പള മണിമുണ്ട സ്വദേശിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തലപ്പാടി ആർടിഒ ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകരുകയും കാറിനുള്ളിലുണ്ടായിരുന്ന ഒരാൾ അപകടം നടന്നയുടൻ ഓടി രക്ഷപ്പെടുകയും ചെയ്‌തു. തുടർന്ന് പൊലീസ് കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0