കണക്കുകൂട്ടലുകള്‍ പിഴച്ചു; ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിൽ കുറ്റസമ്മതവുമായി സി ഇ ഒ
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിസന്ധിയിലായതോടെ കുറ്റസമ്മതം നടത്തി ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്‌സ്. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്‌ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം. കണക്കുകൂട്ടലുകൾ പിഴച്ചു പോയെന്ന് എൽബേഴ്‌സ് പറഞ്ഞു. പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ് ഡി ടി എൽ) ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിക്കുന്നതിലും സർവീസുകൾ കൂട്ടിയതും പ്രതിസന്ധി രൂക്ഷമായെന്നും അദ്ദേഹം പറഞ്ഞു. കുറ്റസമ്മതത്തിനു പിന്നാലെ, പീറ്റർ എൽബേഴ്‌സിന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഇൻഡിഗോ വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനും പ്രവർത്തനങ്ങൾ തകരാറിലായതിനും സി ഇ ഒ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഡി ജി സി എയുടെ കത്ത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


