'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം; കേസെടുത്തത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ: രാജ്മോഹൻ ഉണ്ണിത്താൻ എം പി
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുക്കുന്നത്. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. അപ്പോൾ അവർക്കെതിരെയെല്ലാം കേസെടുക്കേണ്ടി വരും. അങ്ങനെയാകുമ്പോൾ അറസ്റ്റ് ചെയ്‌ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ലെന്നാണ് അറിയുന്നത്. പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ടും നീക്കം ചെയ്യും. മനോഹരമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി വികലമായി ഉപയോഗിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



