ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
ന്യൂഡൽഹി: ഇന്ത്യയിൽ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ പ്രമുഖ ടെക് സ്ഥാപനമായ മൈക്രോസോഫ്റ്റ്. എ ഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനു അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 2026 മുതൽ 2029 വരെ ഇന്ത്യയുടെ ക്ലൗഡ്, എ ഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപം. മൈക്രോസോഫ്റ്റ് ചെയർമാനും സി ഇ ഒ യുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കുടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ക്ലൗഡ്, എ ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജീവനക്കാർക്കായി നൈപുണ്യ വികസന പരിപാടികൾ ശക്തിപ്പെടുത്തുക, ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള ഡാറ്റാ സെൻ്ററുകൾ വികസിപ്പിക്കുക എന്നിവയാണ് നിക്ഷേപത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



