കേരള യാത്ര സ്വീകരണം; ഉളളാളത്ത് വിപുലമായ ഒരുക്കങ്ങൾ
ഉള്ളാള്‍: ജനുവരി 1 മുതല്‍ 16 വരെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചരണാര്‍ത്ഥം ഉള്ളാള്‍ ദര്‍ഗ്ഗയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജനവുരി 1ന് ഉച്ചക്ക് 1.30ന് നടക്കുന്ന ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തും തുടര്‍ന്നുള്ള പരിപാടിയുടെ വിജയത്തിനും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പ്രചരണ കണ്‍വെന്‍ഷനില്‍ ദര്‍ഗ്ഗ പ്രസിഡന്റ് ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ ബുഖാരി കുറാ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചര്‍ച്ച അവതരിപ്പിച്ചു. കണച്ചൂര്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ മോണു ഹാജി കണച്ചൂര്‍, മൂസല്‍ മദനി തലക്കി, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, മുന്‍ ദര്‍ഗ്ഗ പ്രസിഡന്റ് ഹംസ ഹാജി, അഷ്‌റഫ് സഅദി മല്ലൂര്‍, ഹാരിസ് ഹാജി മാട്ടൂല്‍, അഷ്‌റഫ് റൈറ്റര്‍, ഷാഫി സഅദി ഷിറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദര്‍ഗ്ഗ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ സഖാഫി സ്വാഗതം പറഞ്ഞു. ജനുവരി 1ന് ആരംഭിക്കുന്ന കേരള യാത്ര നായകന്മാര്‍ക്ക് ഉള്ളാള്‍ ദര്‍ഗ്ഗയില്‍ വെച്ച് വമ്പിച്ച വരവേല്‍പ്പ് നല്‍കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കേരള അതിര്‍ഥി തലപ്പാടിയിലേക്ക് ആനയിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



