കനത്ത മൂടൽ മഞ്ഞ്; വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു മരണം 

Dec 16, 2025 - 11:48
കനത്ത മൂടൽ മഞ്ഞ്; വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു മരണം 

ന്യൂഡൽഹി: ഡൽഹി-ആഗ്ര യമുന എക്‌സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. 25 ലേറെ ആളുകൾക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ മഥുര എക്‌സ്പ്രസ് വേയിലെ മൈൽ സ്റ്റോൺ 127ന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. കനത്ത മൂടൽ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകൾക്ക് തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ 11 യൂണിറ്റുകൾ എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0