14,000 കോടിരൂപ ബിഹാർ തിരഞ്ഞെടുപ്പിനായി വകമാറ്റിയെന്ന് ആരോപണവുമായി ജെ എസ് പി 

Nov 16, 2025 - 13:55
14,000 കോടിരൂപ ബിഹാർ തിരഞ്ഞെടുപ്പിനായി വകമാറ്റിയെന്ന് ആരോപണവുമായി ജെ എസ് പി 

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ലോകബാങ്കിന്റെ 14,000 കോടിരൂപയുടെ ഫണ്ട് നിതീഷ് കുമാർ സർക്കാർ വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. സൗജന്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെഎസ്പി ദേശീയ അധ്യക്ഷൻ ഉദയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുടെ വോട്ട് വാങ്ങാൻ 40,000 കോടിരൂപ പൊതുപണം ഉപയോഗിച്ച് ജൂൺ മുതൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നിതീഷ്‌കുമാർ സർക്കാർ ധൂർത്തടിച്ചു. മുൻപെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കിൽനിന്ന് വായ്പയായി ലഭിച്ച 14,000 കോടിരൂപ പോലും ആനുകൂല്യങ്ങൾക്കും സൗജന്യങ്ങൾക്കുമായി വകമാറ്റി ചെലവഴിച്ചു. ജൻ സുരാജ് പാർട്ടിയുടെ ഒരു വിഭാഗം വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചതായും ആർജെഡി അധികാരത്തിലെത്തിയാൽ ജംഗിൾ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഉദയ് സിങ് പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ജെ എസ് പി ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1