ജാമിഅത്തുൽ ഹിന്ദ് മഹർജാൻ; സംസ്ഥാനതല മത്സരത്തിൽ നേട്ടം കൊയ്ത് മുഹിമ്മാത്ത് വിദ്യാർത്ഥികൾ
പുത്തിഗെ: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ കുറ്റ്യാടി സിറാജുൽ ഹുദായിൽ വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് മഹിമ്മാത്ത് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ബുക്ക് ക്രിട്ടിസിസം വിഭാഗത്തിൽ റിസ്‌വാൻ ചേരൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ക്വിസ് കോമ്പറ്റീഷൻ,ബുക്ക് റിവ്യൂ, ഉറുദു പ്രസംഗം എന്നിവയിൽ യതാക്രമം ഹാഫിള് ആഷിക് പെരിമാർ, ഹാഫിള് ശംസുദ്ദീൻ, ഹാഫിള് അബ്ദുല്ല മഞ്ഞനാടി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പതിനേഴ് ദാഈറകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരച്ചപ്പോൾ മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചത് അഭിമാന അർഹമായ നേട്ടമായി. വിദ്യാർഥികളെ മുഹിമ്മാത്ത് അക്കാദമിക്ക് സമിതി അനുമോദിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



