വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും പാര്‍ട്ടി കോടതിയെ സമീപിച്ചെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്. നിയമയുദ്ധം അതിന്റെ വഴിക്ക് തുടരും. എല്ലാ പാര്‍ട്ടിയും വോട്ടര്‍പട്ടിക നിര്‍മാണത്തില്‍ ഇടപെടണം. പിന്നോട്ട് പോകാന്‍ പാടില്ല. വലിയ രീതിക്ക് വോട്ട് ചോര്‍ച്ച ഉണ്ടാകും. 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വിവാദമായ പി എം ശ്രീ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ വേണ്ട. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തര്‍ക്കത്തില്‍ നിന്ന് സ്വയം പിന്മാറും. തദേശ തെരഞ്ഞെടുപ്പില്‍ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങി. കേരളത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കും. ബിജെപി സ്വീകരിക്കുന്ന കേന്ദ്രീകൃത നിലപാടിനെതിരെ ശക്തമായ ജനവിധിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



