നാഷണൽ നഗർ അൽ നൂർ പ്രീ സ്കൂളിൽ ആവേശമായി ശിശുദിനാഘോഷം

Nov 15, 2025 - 11:45
Nov 15, 2025 - 11:47
നാഷണൽ നഗർ അൽ നൂർ പ്രീ സ്കൂളിൽ ആവേശമായി ശിശുദിനാഘോഷം

ഉളിയത്തടുക്ക: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റ സ്മരണയിൽ ഉളിയത്തടുക്ക നാഷണൽ നഗർ പ്രീ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിഷു ദിനം വിപുലമായി ആഘോഷിച്ചു. ചിൽഡ്രൻസ് റാലി, ചാച്ചി സോങ്ങ്, ആക്ഷൻ സോങ്സ്, മ്യൂസിക്കൽ ചെയർ, കാൻഡി കലക്ഷൻ തുടങ്ങി വിത്യസ്ത കലാപരിപാടികൾ കുരുന്നു മനസ്സുകളിൽ നവ്യാനുഭവമായി. പ്രിൻസിപ്പാൾ ഫാത്വിമ മിസ്‌രിയ്യ സന്ദേശ പ്രസംഗം നടത്തി. സയ്യിദത്ത് സാബിറ ബീവി സ്നേഹ സമ്മാനവും ഫാത്വിമ മറിയം മധുരവും വിതരണം ചെയ്തു. ഫാത്തിമ്മ സക്കിയ സ്വാഗതവും മിസ്‌രിയ്യ ചെട്ടുംകുഴി നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0