ജാമിഅത്തുൽ ഹിന്ദ് മഹ്റജാൻ : 'ബുക്ക് ക്രിട്ടിസിസം' മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുഹിമ്മാത്ത് വിദ്യാർത്ഥി റിസ്‌വാൻ
പുത്തിഗെ: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ കീഴിൽ കുറ്റ്യാടി സിറാജുൽ ഹുദയിൽ വെച്ച് നടന്ന സംസ്ഥാനതല മഹ്റജാനിൽ 'ബുക്ക് ക്രിട്ടിസിസം' വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുഹിമ്മാത്ത് വിദ്യാർത്ഥി റിസ്വാൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു. സിറിയയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവുമായ ശൈഖ് മുഹമ്മദ് സഈദ് റമളാൻ ബൂഥ്വിയുടെ "അല്ലാ മദ്ഹബിയ്യ" എന്ന ഗ്രന്ഥത്തിനാണ് സാഹിത്യ നിരൂപണം തയ്യാറാക്കിയത്.
മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ റിസ്വാൻ തുടർച്ചയായ രണ്ടാം വർഷമാണ് ഗ്രന്ഥ നിരൂപണ മത്സരയിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. റിസ്വാൻ മുമ്പും വിവിധ മത്സര വേദികളിൽ പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്. കാസറഗോഡ് ചേരൂരിലെ മുഹമ്മദ് ഇക്ബാൽ-റുഖിയാബി ദമ്പതികളുടെ മകനാണ്. വിദ്യാർത്ഥിയെ മുഹിമ്മാത്ത് അക്കാദമിക്ക് സമിതി അനുമോദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



