സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

Nov 13, 2025 - 19:17
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഇന്ത്യയിലെ വ്യത്യസ്‌ത സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 10,000ലേറെ മദ്റസകളെ നിയന്ത്രിക്കുന്ന സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി അധ്യയനം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെ കുറിച്ചുള്ള വിദ്യാഭ്യാസ ബോർഡിൻ്റെ കാഴ്ചപ്പാടുകളും വ്യക്തിത്വവും മൂല്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലാണ് ലോഗോ ആവിഷ്‌കരിച്ചിട്ടുള്ളത്. ലോഗോ പ്രകാശനം സുന്നി മാനേജ്‌മെന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു. വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്‌ദുൽ ഹമീദ് സാഹിബ്, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, ഹബീബ് കോയ തങ്ങൾ ചരക്കാപറമ്പ്, അബ്‌ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി എസ് അബ്‌ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുൽ ആബിദ് ജീലാനി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അലി ബാഫഖി ആറ്റുപുറം, മജീദ് കക്കാട്, അബ്ദു‌ൽ ഖാദർ മദനി പള്ളങ്കോട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0