ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ഇന്ന് സമാപനം

Apr 19, 2025 - 11:42
ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ഇന്ന് സമാപനം

ചള്ളങ്കയം: ചരിത്ര പ്രസിദ്ധമായ ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി(റ) ഉറൂസിന്  കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരും പ്രശസ്തരുമായ സാദാത്തീങ്ങളുടേയും, പണ്ഡിതന്മാരുടേയും മതപ്രഭാഷണം ശ്രവിക്കാനും, സിയാറത്തിനും ദൂരദിക്കുകളില്‍ നിന്നും സ്വകാര്യ വാഹനങ്ങളിലും ബസ്സുകളിലും ജാതി മത ഭേദമന്യേ സ്ത്രീകളടക്കം നിരവധി ജനങ്ങളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്  നാട്ടിലേയും അയല്‍ നാട്ടിലേയും പ്രവാസികളും എത്തിച്ചേര്‍ന്നു.സയ്യിദ് മഷ്ഹൂദ് തങ്ങള്‍ കൂറ, സയ്യിദ് അബ്ദുറഹിമാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, സയ്യിദ് മുസമ്മില്‍ തങ്ങള്‍ പൈവളികെ, സയ്യിദ് ഷഫീഖ് തങ്ങള്‍ മമ്പുറം, സയ്യിദ് ആരിഫ് തങ്ങള്‍ ചേവാര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അഹ്‌സനി മുഹിമ്മാത്ത്,റഹ്‌മത്തുള്ള സഖാഫി എളമരം, ഷമീര്‍ ദാരിമി കൊല്ലം, അബൂബക്കര്‍ സിദ്ദീഖ് ജലാലി, പേരോട് മുഹമ്മദ് അല്‍ അസ്ഹരി സഖാഫി,ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഫല്‍ സഖാഫി കളസ തുടങ്ങിയ സാദാത്തുക്കളും, പണ്ഡിതന്‍മാരും സംബന്ധിച്ചു.ഇന്ന് അസര്‍ നിസ്‌കാരത്തിന് ശേഷം ചള്ളങ്കയം ജുമാ മസ്ജിദ് ചെയര്‍മാന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും യൂസുഫ് സഖാഫി ബാളിഗെ മജിലിസ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും സമാപന സമ്മേളനത്തില്‍ കല്ലക്കട്ട സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്‌റൂസി മുഖ്യ പ്രഭാഷണം നടത്തും, ചള്ളങ്കയം ജുമാ മസ്ജിദ് ഖത്വീബ് അന്‍സാര്‍ സഅദി അദ്ധ്യക്ഷത വഹിക്കും, മര്‍ഹൂം സി എച്ച് അബ്ദുല്‍ ഖാദര്‍ മുക്രി അനുസ്മരണ പ്രഭാഷണം സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി നിര്‍വ്വഹിക്കും, അമ്പേരി അബ്ദുല്‍ റഹീം സഖാഫി സ്വാഗതം ആശംസിക്കും 
രാത്രി പ്രഭാഷണത്തിന് ശേഷം ആയിരങ്ങള്‍ക്ക് അന്നദാന വിതരണത്തോടെ ഉറൂസിന് വിരാമം കുറിക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1