മുത്ത് നബി മെഗാ ക്വിസ്; മുഹിമ്മാത്ത് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം
പുത്തിഗെ: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസിൽ ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ മുഹിമ്മാത്ത് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. മുഹിമ്മാത്ത് ബോയ്സ് ഗാർഡൻ വിദ്യാർത്ഥികളായ മുഹമ്മദ് നുസൈബ്, മുഹമ്മദ് ജസീൽ എന്നിവരാണ് മിന്നും വിജയം നേടിയത്. തിരുനബി ജീവിതം പ്രമേയമായി ജില്ലാ മത്സരങ്ങൾക്ക് ശേഷം വയനാടിലായിരുന്നു സംസ്ഥാന തല മത്സരം. പഠനത്തിനോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും നിലവാരം പുലർത്തുന്ന മുഹമ്മദ് നുസൈബും മുഹമ്മദ് ജസീലും മുമ്പും പല മത്സരങ്ങളിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. വിജയികളെ മുഹിമ്മാത്ത് അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.
What's Your Reaction?
Like
2
Dislike
0
Love
2
Funny
0
Angry
0
Sad
1
Wow
2



