ഡൽഹി സ്ഫോടനം; ആഭ്യന്തരമന്ത്രിക്കെതിരെ വിമർശനവുമായി കർണാടക മന്ത്രി
ബാംഗ്ലൂർ: കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ മേഖലയായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വിമർശനവുമായി കർണാടകയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. അമിത് ഷാ കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം നേരത്തെ തന്നെ പുറത്തുപോകുമായിരുന്നുവെന്നും പ്രിയങ്ക് ഖർഗെ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ ദിവസം കാർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്‍റെ സുരക്ഷാ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലിയെന്നും പ്രിയങ്ക് ഖർഗെ കുറ്റപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



