പ്രതിഷേധങ്ങൾക്കൊടുവിൽ കുമ്പള ടോൾപ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും
കുമ്പള: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള ആരിക്കാടിയിൽ നിർമ്മിച്ച ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ശക്തമായ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രവർത്തനമാരംഭിക്കുന്നത്. ഇതു സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ പത്രപരസ്യത്തിൽ എൻ എച്ച് 66 ലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്ന് വ്യക്തമാക്കുന്നു. അതിനിടെ, ടോൾ പ്ലാസയ്ക്കെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും.
ഭാരത സർക്കാർ ഉപരിതല ഗതാഗത ആൻ്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം
ഒരു ഭാഗത്തേയ്ക്ക് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവയ്ക്കു 85 രൂപയാണ് ടോൾ. എൽ സി വി, എൽ ജി വി, മിനി ബസുകൾക്കു 140 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 295 രൂപയും വ്യാവസായിക വാഹനങ്ങൾക്കു 320 രൂപയും ഹെവി കൺസ്ട്രക്ഷൻ മെഷീനറി, എർത്ത് മൂവിംഗ് എക്യൂപ്പ്മെൻ്റ്, മൾട്ടി ആക്‌സിൽ വെഹിക്കിൾ 460 രൂപയും ഏഴും അതിൽ കൂടുതൽ ആക്‌സിലുകളുള്ള വലിയ വാഹനങ്ങൾക്ക് 560 രൂപയുമാണ് ടോൾ. പ്ലാസയിൽ നിന്നു 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപയുമായിരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



