കാസർഗോഡ് കേരള-കേന്ദ്ര സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കിയത് ജാതി വിവേചനമെന്ന് ആരോപണം
കാസർഗോഡ്: കഴിഞ്ഞ ദിവസം കേരള -കേന്ദ്ര സർവകലാശാലയിൽ സാമ്പാറിന് രുചിയില്ലെന്ന കാരണത്താൽ ഹെൽപ്പറെ പുറത്താക്കിയ സംഭവം ജാതി വിവേചനമെന്ന് ആരോപണം. ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരെ മാത്രം വൈസ് ചാൻസിലർ നടപടിയെടുത്തതിനെതിരെയാണ് പരാതി. താത്ക്കാലിക ജീവനക്കാരനെ പുറത്താക്കുമ്പോൾ നോട്ടീസ് നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാൻസിലറുടെ നടപടി. സംഭവത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് കിച്ചൻ ഹെൽപ്പർ പരാതി നൽകി. എന്നാൽ ഭക്ഷണം മോശമായതിനാൽ കിച്ചൻ ഹെൽപ്പറെ മാറ്റി നിർത്തിയതാണെന്ന് രജിസ്ട്രാർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



