സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

Nov 10, 2025 - 13:26
സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 9 നും 11നും രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. കാസർകോട് ജില്ലയിൽ 11നാണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണൽ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം നവംബർ 24 നുമാണ്. വോട്ടെടുപ്പു രാവിലെ ഏഴുമണിമുതൽ വൈകീട്ട് ആറുവരെയാണ്. 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 12035 വാർഡുകൾ സംവരണ വാർഡുകളാണ്. സംസ്ഥാനത്ത് ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരാണ്. 33746 പോളിങ് സ്‌റ്റേഷനുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കൺട്രോൾ യൂണിറ്റുകളും 1249 റിട്ടേണിങ് ഓഫീസർമാരുമായിരിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. 70,000 പൊലീസുകാരുടെ സുരക്ഷയും ഉറപ്പുവരുത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0