കുട്ടികൾക്ക് ഉച്ചഭക്ഷണം കടലാസിൽ; പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനം 

Nov 9, 2025 - 14:30
കുട്ടികൾക്ക് ഉച്ചഭക്ഷണം കടലാസിൽ; പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനം 

മധ്യപ്രദേശ്: സർക്കാർ സ്‌കുളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറിൽ നൽകിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. 20 വർഷമായി ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റ് വരെ മോഷ്ടിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വികസനം വെറും ഒരു മിഥ്യയാണെന്നും ഈ വാർത്ത കണ്ടതുമുതൽ എൻ്റെ ഹൃദയം തകർന്നു വെന്നും താൻ ഇന്ന് മധ്യപ്രദേശ് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ഹാൾപൂർ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. കുട്ടികൾ നിലത്തിരുന്ന് കടലാസിൽ ഭക്ഷണം കഴിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂളിലെ ജീവനക്കാരുടെയും പാത്രങ്ങളുടെയും കുറവ് കാരണമാണ് ഇത്തരത്തിൽ ഭക്ഷണം വിളമ്പിയതെന്നാണ് അധികൃതരുടെ വിശദീകരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0