പുത്തിഗെ റൈഞ്ച് കലോത്സവം സങ്കായം കരയിൽ

Nov 6, 2025 - 11:24
Nov 6, 2025 - 11:26
പുത്തിഗെ റൈഞ്ച് കലോത്സവം സങ്കായം കരയിൽ

പുത്തിഗെ: എസ് ജെ എം പുത്തിഗെ റൈഞ്ച് മദ്രസ കലോത്സവം നവംബർ 8 ശനിയാഴിച്ച സങ്കായം കര മർഹും മാഹിൻ ഹാജി നഗരിയിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക്, സയ്യിദ് അഹ്‌മദ്‌ കബീർ തങ്ങൾ പ്രാർത്ഥന നടത്തും. ജമലുല്ലൈലി ഹംസത്തു സഅദി അൽ അഫ്ളലിയുടെ അദ്ധ്യക്ഷതയിൽ മഞ്ചേശ്വരം എം എൽ എ   ഉൽഘാടനം ചെയ്യും. പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്ബണ്ണ ആൾവ മുഖ്യാതിഥിയാവും.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ്, മൊയ്‌തു സഅദി ചെരൂർ, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, മുഹമ്മദ്‌ സഖാഫി കുട്യാളം, ലത്തീഫ് സഖാഫി മൊഗ്രാൽ, ഇബ്രാഹിം സഅദി മളി സംബന്ധിക്കും.

രാത്രി ഒമ്പത് മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് കരീം തങ്ങൾ പ്രർത്ഥന നടത്തും. അബ്ദുൽ ഖാദിർ സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്യും. ഇർഷാദ് കളത്തൂർ അനുമോദന പ്രസംഗം നടത്തും. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി മുഹിമ്മാത്ത് സംബന്ധിക്കും. 20 മദ്രസകളിൽ നിന്നായി 300 ഓളം പ്രതിഭകൾ മാറ്റുരക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0