മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ ഭാഗമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ. ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം. മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ് ജൂബിലി ഹിൽസ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



