അനന്തപുരത്തെ ഫാക്ടറി സ്ഫോടനം: വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്
കാസർകോട്: കഴിഞ്ഞ ദിവസം കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് ഫാക്ടറിയിലുണ്ടായ ബോയ്‌ലർ പൊട്ടിത്തെറിക്ക് കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചകളെന്ന് റിപ്പോർട്ട്. അപകടത്തിൻ്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടകാരണം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബോയ്‌ലർ ഓപ്പറേറ്റ് ചെയ്‌തത് ലൈസൻസില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് കണ്ടെത്തുകയും ബോയ്‌ലർ ഓപ്പറേറ്റർക്ക് ലൈസൻസ് വേണമെന്ന നിയമം അധികൃതർ പാലിച്ചില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒക്ടോബർ 27-ന് വൈകിട്ട് 7.10 മണിയോടെ നടന്ന അപകടത്തിൽ അസം സ്വദേശി മരണപ്പെടുകയും 10 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബോയ്ലറിലേക്കുള്ള വെള്ളം സപ്ലൈ കുറഞ്ഞതും ലൈസൻസില്ലാത്ത തൊഴിലാളികൾ ഇത് അമിതമായി ചൂടുപിടിച്ചതുമാണ് സ്ഫോടനത്തിന് കാരണം എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
1
Sad
3
Wow
0



