നിയമ പോരാട്ടത്തിലായി ഏഷ്യനെറ്റും റിപ്പോര്‍ട്ടര്‍ ടിവിയും; പരസ്പരം കോടികളുടെ മാന നഷ്ടക്കേസുകൾ

Oct 30, 2025 - 14:19
നിയമ പോരാട്ടത്തിലായി ഏഷ്യനെറ്റും റിപ്പോര്‍ട്ടര്‍ ടിവിയും; പരസ്പരം കോടികളുടെ മാന നഷ്ടക്കേസുകൾ

തിരുവന്തപുരം: ഏഷ്യനെറ്റും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലുള്ള ചാനൽ മത്സരം നിയമ പോരാട്ടത്തിലേക്ക്. ബി ജെ പി അധ്യക്ഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റും എതിരാളിയായി മാറിയ റിപ്പോർട്ടർ ടി വിയും തമ്മിലുള്ള മത്സരമാണ് നിയമ നടപടിയിലേക്ക് കടക്കുന്നത്. റിപ്പോർട്ടർ ടി പി, ഏഷ്യനെറ്റിനെതിരെ ഫയൽ ചെയ്‌ത 150 കോടിയുടെ മാന നഷ്‌ടക്കേസിൽ വ്യാജവാർത്തകൾ പാടില്ലെന്ന് കോടതി ഏഷ്യാനെറ്റിനോടു നിർദ്ദേശിച്ചു. ഇതിനു പിന്നാലെ റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റ് 100 കോടി രൂപയുടെ മാനനഷ്‌ടക്കേസ് നൽകി. റിപ്പോർട്ടർ ഉടമ ആൻ്റോ അഗസ്റ്റിൻ അടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.

രാജീവ് ചന്ദ്രശേഖറിന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ ബി പി എൽ എന്ന സ്ഥാപനത്തിൻ്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു എന്നതിന്റെ പേരിൽ റിപ്പോർട്ടർ ടി വി നടത്തിയ തട്ടിപ്പ് മറച്ചുവെക്കാനാണ് തനിക്കെതിരായ ഭൂമി വിൽപ്പന ആരോപണം ഉന്നയിക്കുന്നതെന്നാണ് രാജീവ് ചന്ദ്രേശഖറിൻ്റെ ആരോപിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0