മുസ്തഫാബാദിന്റെ പേര് മാറ്റിയേക്കും; യു പിയിൽ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൌ: ഉത്തർ പ്രദേശിലെ മുസ്തഫാബാദിന്റെ പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്‌തഫാബാദ് ഗ്രാമത്തിൻ്റെ പേര് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സ്‌മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം.
ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ സ്ഥലപ്പേരുകൾ മുമ്പും മാറ്റം വരുത്തിയിട്ടുണ്ട്. ഭാരതീയ ജനതാപാർട്ടി സർക്കാർ സംസ്ഥാനത്തുടനീളമുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളെയും വികസിപ്പിക്കാനും മനോഹരമാക്കാനും ഒരുക്കമാണെന്നും കാശി, അയോധ്യ, കുശിനഗർ, നൈമിഷാരണ്യം, മഥുര-ബൃന്ദാവൻ, ബർസാന, ഗോകുൽ, ഗോവർദ്ധൻ എന്നിവിടങ്ങളിലെല്ലാം വിശ്വാസ്യതയുടെ പ്രധാന കേന്ദ്രങ്ങളെ ടൂറിസം, സാംസ്‌കാരിക വകുപ്പുകൾ വഴി പുനരുജ്ജീവിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


