ഇൻഡിഗോ റദ്ദാക്കിയത് അഞ്ഞൂറോളം സർവീസ്; 827 കോടി റീഫണ്ട് നൽകി
ന്യൂഡൽഹി: പൈലറ്റ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ ഇന്നലെയും വിമാനങ്ങൾ റദ്ദാക്കി. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രതിസന്ധി നേരിട്ടു. ടിക്കറ്റ് റീഫണ്ട്, ലഗേജ് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി കമ്പനി വ്യക്തമാക്കി. നവംബർ 21 മുതൽ ഈ മാസം ഏഴ് വരെ പ്രതിസന്ധി നേരിട്ട ഉപഭോക്താക്കൾക്ക് ഇൻഡിഗോ എയർലൈൻസ് 827 കോടിയുടെ റീഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമ്പതിനായിരം ബാഗേജുകളിൽ 4,500 ബാഗേജ് യാത്രക്കാർക്ക് തിരിച്ചു നൽകി. സർവീസുകളുടെ കൂട്ട റദ്ദാക്കലുകൾ 5.8 ലക്ഷത്തിലധികം
ഉപഭോക്താക്കളെയാണ് ബാധിച്ചത്.
പ്രതിസന്ധിക്ക് പിന്നാലെ ഓഹരി വിപണിയിൽ ഇൻഡിഗോക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഇടിഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് കമ്പനിയുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തുന്നത്. വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്തെത്തി. രാജ്യത്തുട നീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും ദിവസങ്ങളായി ആളുകൾ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ലോക്സഭയിലെ പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബഞ്ച് വിസമ്മതിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



