യാത്രക്കിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം  

Dec 19, 2025 - 13:55
യാത്രക്കിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം  

മൈസൂർ: കർണാടക മൈസൂരിൽ യാത്രക്കിടെ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ബെംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മൈസൂർ നഞ്ചൻകോട് വെച്ച് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസമയത്ത് 44 യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. പുലർച്ചെ ആയതിനാൽ യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസ് നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയുമായിരുന്നു. യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തത്തിൻ്റെ ആഘാതത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തീപിടിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. യാത്രക്കാർക്ക് ആവശ്യമായ തുടർ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0