ഇസ്രായേൽ ഫിലിം ഫെസ്റ്റിവൽ ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി

Oct 28, 2025 - 14:31
ഇസ്രായേൽ ഫിലിം ഫെസ്റ്റിവൽ ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി

കോഴിക്കോട്: ഈ മാസം ഡിസംബറിൽ ഇസ്രായേലിൽ നടക്കുന്ന 'വെലൽ' ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി. ഫലസ്‌തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചതെന്നും ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.

ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരമാണ് ബ്ലെസിക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഇപ്രകാരം ക്ഷണം ലഭിച്ചിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാൽ തന്നെ എംബസി അധികൃതരോട് ബ്ലെസി താൽപര്യക്കുറവ് അറിയിക്കുകയായിരുന്നു. പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്‌തീൻ, പാകിസ്‌താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും ബ്ലെസി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0