ഇൻറർനാഷണൽബുക്ക് ഓഫ് റെക്കോർഡ് വിജയി മുഹമ്മദ് റുഹൈദിന് മുഹിമ്മാത്തിൻ്റെ ആദരം
പുത്തിഗെ: കാൽക്കുലേറ്റർ ഉപയോഗിച്ച് അതിവേഗ കണക്കുകൂട്ടൽ നടത്തി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച മുഹമ്മദ് റുഹൈദിനെ മുഹിമ്മാത്ത് അഭിനന്ദിച്ചു. ഒന്നു മുതൽ നൂറ് വരെയുള്ള സംഖ്യകൾ തുടർച്ചയായി പരസ്പരം കേവലം 42 സെക്കൻഡ് കൊണ്ട് കൂട്ടിയാണ് റുഹൈദ് ലോക റെക്കോർഡിന് അർഹനായത്. പൂനൂർ മർകസ് ഗാർഡന് കീഴിലുള്ള ദിഹിലിസ് വേൾഡ് സ്കൂൾ പ്ലസ് ടു ഇസ്ലാമിക് ഇൻ്റഗ്രേറ്റഡ് ജൂനിയർ മാനേജ്മെൻ്റ് പ്രോഗ്രാം വിദ്യാർഥിയായ മുഹമ്മദ് റുഹൈദ് കർണാടക സുള്ള്യ സ്വദേശിയാണ്. മുഹിമ്മാത്ത് സജീവ സഹകാരി അബ്ദുല്ലത്തീഫ് ഹർലഡുക്ക, ഫാത്തിമ ഉമൈറ ദമ്പതികളുടെ മകനാണ്. കാൽക്കുലേറ്റർ കൈകാര്യം ചെയ്യുന്നതിൽ റുഹൈദിൻ്റെ വേഗതയും കൃത്യതയും മനസ്സിലാക്കിയ അധ്യാപകരും സഹപാഠികളുമാണ് റുഹൈദിനെ ഈ റെക്കോർഡ് കരസ്ഥമാക്കുന്നതിന് പ്രചോദിപ്പിച്ചത്. ഗിന്നസ് റെക്കോർഡ് നേടാനുള്ള പരിശ്രമത്തിലാണ് റുഹൈദ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



