ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ; ജെ സാറ്റ് പ്രവേശന പരീക്ഷക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി മുഹിമ്മാത്ത്
കാസറഗോഡ്: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ നടത്തിയ ജെ സാറ്റ് ഏകജാലക പ്രവേശന പരീക്ഷക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി മുഹിമ്മാത്ത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടി ഹാദി ബിരുദം കരസ്ഥമാക്കാൻ ജില്ലയിലെ പ്രധാന പരീക്ഷ കേന്ദ്രങ്ങളിലൊന്നായ മുഹിമ്മാത്തിലേക്ക് അനേകം വിദ്യാർത്ഥികളാണ് ഒഴുകിയെത്തിയത്. രാവിലെ ഒമ്പതു മണി മുതൽ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിത്തുടങ്ങിയിരുന്നു. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നീ രണ്ട് ഘട്ടങ്ങളായാണ് ജെ സാറ്റ് ഏകജാലക പ്രവേശന പരീക്ഷ ക്രമീകരിച്ചിരുന്നത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികളെ റാങ്കടിസ്ഥാനത്തിൽ അപേക്ഷ സമയത്ത് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലേക്ക് ഒന്ന്, രണ്ട് അലോട്ട്മെന്റുകളിലായി പ്രവേശനം നൽകും. ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതിയെ പരിചയപ്പെടുത്തുന്ന പാരന്റ്സ് അസംബ്ലി പ്രൗഢമായി. റിഫ്രഷ്മെന്റ്, ഭക്ഷണം, റിസപ്ഷൻ കൗണ്ടർ, അനുബന്ധ സൗകര്യങ്ങൾക്ക് വോളണ്ടിയർ സേവനം സജ്ജമാക്കിയിരുന്നു. സ്ഥാപന, പ്രാസ്ഥാനിക നേതൃത്വവും ഉസ്‌താദുമാരും പ്രവേശന പരീക്ഷക്കും പാരന്റ്സ് അസംബ്ലിക്കും നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0