ജാമിഅ മഹർജാൻ: മുഹിമ്മാത്തിന് അഭിമാനമായി മുഹമ്മദ് ഫായിസിന് കലാപ്രതിഭാ പുരസ്കാരം

Oct 27, 2025 - 12:30
ജാമിഅ മഹർജാൻ: മുഹിമ്മാത്തിന് അഭിമാനമായി മുഹമ്മദ് ഫായിസിന് കലാപ്രതിഭാ പുരസ്കാരം

പുത്തിഗെ: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ സംഘടിപ്പിക്കപ്പെട്ട കാസറഗോഡ് ദാഇറ മഹർജാനിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കുല്ലിയ്യ വിദ്യാർത്ഥി മുഹമ്മദ് ഫായിസ് ഉള്ളാൾ  'നജ്മുൽ മഹർജാൻ' പട്ടം കരസ്ഥമാക്കി മുഹിമ്മാത്ത് സ്ഥാപനങ്ങൾക്ക് അഭിമാനമായി. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കിടയിലാണ് മുഹമ്മദ് ഫായിസ് ഈ മികച്ച നേട്ടം കൈവരിച്ചത്. ഹിഫ്‌ളുൽ ഖുർആനിലും ഹിഫ്‌ളുൽ മുത്തൂനിലും ഒന്നാം സ്ഥാനവും നഹ്‌വ് ടെസ്റ്റിൽ രണ്ടാം സ്ഥാനവും നേടിയ മുഹമ്മദ് ഫായിസ് മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നിലവാരം പുലർത്തുന്ന മുഹമ്മദ് ഫായിസ് മുമ്പും വിവിധ കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കലാപ്രതിഭയെ മുഹിമ്മാത്ത് സാരഥികളും കുല്ലിയ്യ അക്കാദമിക്ക് സമിതിയും അനുമോദിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0