നായിഫ് ബുര്‍ദ മജ്ലിസ് വാര്‍ഷികം ഏപ്രില്‍ 27 ന്. സ്വാഗത സംഘം രൂപീകരിച്ചു

Apr 13, 2025 - 11:39
Apr 13, 2025 - 11:40
നായിഫ് ബുര്‍ദ മജ്ലിസ് വാര്‍ഷികം ഏപ്രില്‍ 27 ന്. സ്വാഗത സംഘം രൂപീകരിച്ചു

ദേര: സുല്‍ത്താനുല്‍ ഉലമ ഉസ്താദവര്‍കളുടെ നിര്‍ദേശപ്രകാരം നായിഫില്‍ നടന്നുവരുന്ന മാസാന്ത ബുര്‍ദ മജ്‌ലിസിന്റെ പതിനെട്ടാം വാര്‍ഷികവും സി എം വലിയുല്ലാഹി അനുസ്മരണവും ഏപ്രില്‍ 27 ഞായറാഴ്ച നായിഫ് സബ്ഖയിലെ 888 ഹോട്ടലില്‍ നടക്കും. ബുര്‍ദ്ദാ പൂര്‍ണമായി ചൊല്ലുകയും ശേഷം അനുസ്മരണ പ്രഭാഷണവും സമാപന പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പ്രമുഖ പ്രഭാഷകരും മാദിഹീങ്ങളും പ്രസ്ഥാന നേതാക്കളും സംബന്ധിക്കും.
 കാദര്‍ മഞ്ചേശ്വരം ചെയര്‍മാനായും ഉമര്‍ നിസാമി ചട്ടഞ്ചാല്‍ കണ്‍വീനാറായും ഷംസീര്‍ പള്ളത്തുങ്കാല്‍ ഫിനാന്‍സ് കണ്‍വീനറായുമുള്ള വിപുലമായ സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി  രൂപീകരിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0