നവി മുംബൈ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം
മുംബൈ: നവിമുംബൈയിലെ വാഷിയിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്‌ണൻ (44), ഭാര്യ പൂജ രാജൻ (39), മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്.
വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡൻസിയുടെ 'ബി' വിങ്ങിലാണ് പുലർച്ചെ 12.40നാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ബന്ധത്തിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


