ഇന്ധനവില വർധനയെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചു

May 3, 2026 - 12:35
May 3, 2026 - 12:35
ഇന്ധനവില വർധനയെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചു

ന്യൂഡൽഹി: ഇന്ധനവില വർധനയെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ജൂലൈ വരെയുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ പ്രതിദിനം 1100 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ 10 ശതമാനം സർവീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. പ്രതിദിനം 100 വിമാനങ്ങളായിരിക്കും റദ്ദാക്കുക. എയർ ഇന്ത്യയുടെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇത്. യുദ്ധസാഹചര്യങ്ങൾ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങൾ എയർ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നതോടെ ഇന്ധന ഉപയോഗം വർധിച്ചു. ഇത് മൂലം പ്രവർത്തന ചെലവിൽ വർധനവുണ്ടായി. ഇക്കാരണങ്ങളാലാണ് ജൂലൈ വരെ സർവീസുകൾ റദ്ദാക്കുന്നതെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു. പുതിയ തീരുമാനത്തിൽ യാത്രക്കാരോടും ജീവനക്കാരോടും കാംബെൽ ക്ഷാമപേക്ഷണം നടത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0