വിമാന ഇന്ധന വില ഉയർന്നതോടെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ 

Apr 2, 2026 - 12:22
വിമാന ഇന്ധന വില ഉയർന്നതോടെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ 

ന്യൂഡൽഹി: വിമാന ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ. ഇത് വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ കാരണമായേക്കും. പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അറിയിച്ചു. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിന്റെ വിലയിൽ 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വർധിച്ചത്. ഇൻഡിഗോ നിരക്കിൽ ആഭ്യന്തര റൂട്ടിൽ 275 മുതൽ 950 രൂപ വരെയും അന്താരാഷ്ട്ര റൂട്ടിൽ 900 മുതൽ 10,000 വരെയും വർധിക്കും. മറ്റു വിമാന കമ്പനികളും സമാനമായി സർചാർജ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ എണ്ണ കമ്പനികളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തര സർവീസുകൾക്ക് 25% വർധന മതിയെന്ന് തീരുമാനിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0