ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു 

Apr 26, 2026 - 12:58
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു 

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനു പിന്നാലെ എൻജിൻ തകരാറുണ്ടായ സ്വിസ് എയർലൈൻസ് വിമാനത്തിന്റെ എൻജിനു തീപിടിച്ചു. 228 യാത്രക്കാരുമായി സൂറിച്ചിലേക്ക് പറന്നുയരാനൊരുങ്ങിയ സ്വിസ് എയർ LX147 (Airbus A330) വിമാനത്തിനാണ് തീപിടിച്ചത്. തീ പിടുത്തത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ ആറ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരെ റൺവേയിൽ വെച്ചുതന്നെ അടിയന്തരമായി ഒഴിപ്പിച്ചു. അപകട കാരണം കണ്ടെത്താൻ സ്വിസ് എയർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും സൗകര്യവും ഒരുക്കിയതായി കമ്പനി അധികൃതർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0