കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയിൽ തർക്കം

Oct 20, 2025 - 17:37
Mar 18, 2026 - 14:32
കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയിൽ തർക്കം

തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിമാരും തമ്മിൽ തര്‍ക്കം. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തിയതോടെ പദ്ധതിയുടെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖറും അവകാശപ്പെട്ടിരുന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ് എന്നായിരുന്നു സുരേന്ദ്രൻ പരിഹസിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാശവാദവുമായി വന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിൽ പോസ്റ്റിട്ടിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0