പാലക്കാട് ഒന്‍പതാം ക്ലാസുകാരന്റെ മരണത്തിൽ ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കുമെതിരെ നടപടിയെടുത്തു

Oct 16, 2025 - 16:27
Oct 16, 2025 - 17:06
പാലക്കാട് ഒന്‍പതാം ക്ലാസുകാരന്റെ മരണത്തിൽ ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കുമെതിരെ നടപടിയെടുത്തു

പാലക്കാട്: പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കും മാനേജ്‍മെന്റ് നടപടിയെടുത്തു. പാലക്കാട് കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി അർജുനാണ് മരിച്ചത്. ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസ്സിയെയും സ്‌കൂൾ മാനേജ്മെന്റ്റ് സസ്പെൻഡ് ചെയ്തു.

അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അർജുൻ്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബംബത്തിന്റെ ആരോപണം. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കുഴൽമന്ദം പോലീസിലാണ് കുടുംബം പരാതി നൽകിയത്.

അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് ടീച്ചർ ക്ലാസിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തയതായി സഹപാഠി പറഞ്ഞു. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും മരിക്കുമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും സ്‌കൂൾ വിട്ട് പോകുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നുവെന്നും സഹപാഠി വെളിപ്പെടുത്തി. അര്‍ജുന്റെ മരണത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0