വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകളുടെ ഫോട്ടോ അയച്ചാൽ 1000 രൂപ ഫാസ്റ്റാഗ് റീചാർജ്; പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി
ന്യൂ ഡൽഹി: ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോപ്ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാർക്ക് 1,000 രൂപ ഫാസ്റ്റാഗ് റീചാർജ് സമ്മാനമായി പ്രഖ്യാപിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള നൂതന പദ്ധതിയാണിത്. 2025 ഒക്ടോബർ 31 വരെ ഇന്ത്യയിലെ എല്ലാ ദേശീയപാതകളിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. പൊതുജന പങ്കാളിത്തത്തിലൂടെ ഹൈവേ സൗകര്യങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ-യുടെ ഈ നടപടി രാജ്യമെമ്പാടുമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും.
'രാജമാർഗ് യാത്ര' ആപ്പ് വഴി ഈ പദ്ധതിയിൽ ഭാഗമാവാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ടോൾ പ്ലാസകളിൽ വൃത്തിഹീനമായി കാണപ്പെടുന്ന ടോപ്ലെറ്റുകളുടെ ജിയോ-ടാഗ് ചെയ്‌തതും സമയമുദ്ര പതിപ്പിച്ചതുമായ ഫോട്ടോകൾ എടുത്ത് അയക്കണം. ഫോട്ടോ അയക്കുമ്പോൾ ഉപയോക്താവിൻ്റെ പേര്, സ്ഥലം, വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ എന്നിവയും നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്ന ടോയ്‌ലെറ്റുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


