താജുൽ ഉലമാ നൂറുൽ ഉലമാ അനുസ്മരണവും ജില്ലാ സഅദി സംഗമവും പ്രൗഢമായി
കാസറഗോഡ്: ഈ മാസം 20,21 തിയതികളിൽ ദേളി സഅദാബാദിൽ നടക്കുന്ന ജാമിഅ സഅദിയ്യ സനദ് ദാന സമ്മേളന പ്രചരണാർഥം മജ്ലിസുൽ ഉലമാഇസഅദിയ്യീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച താജുൽ ഉലമാ നൂറുൽ ഉലമാ അനുസ്മരണവും സമ്പൂർണ്ണ ജില്ലാ സഅദി സംഗമവും ആത്മീയ മജ്ലിസോടെ സമാപിച്ചു. ജില്ലാ സുന്നീ സെന്ററിലെ സമസ്ത സെന്റനറി ഹാളിൽ നടന്ന പരിപാടിയിൽ സയ്യിദ് ശഫീഖ് സഅദി തങ്ങൾ കട്ടത്തടുക്ക പ്രാരംഭ പ്രാർത്ഥന നടത്തി. പ്രസിഡന്റ് ഹസൻ സഅദി മള്‌ഹർ അദ്ധ്യക്ഷം വഹിച്ചു. ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈൻ സഅദി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദിർ മദനി ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ലത്തീഫ് സഅദി കൊട്ടില അനുസ്മരണ പ്രഭാഷണവും പാറപ്പള്ളി ഇസ്മാഈൽ സഅദി പദ്ധതി അവതരണവും നടത്തി. പുന: സംഘടന കൗൺസിൽ നടപടികൾക്ക് എം യൂ എസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ചിയ്യൂർ അബ്ദുല്ല സഅദി നേതൃത്വം നൽകി.
സയ്യിദ് ജഹ്ഫർ സാദിഖ് തങ്ങൾ സഅദി മാണിക്കോത്ത്, മൊയ്തു സഅദി ചേരൂർ, സയ്യിദ് യാസീൻ തങ്ങൾ സഅദി ബായാർ, സയ്യിദ് ശഫീഖ് തങ്ങൾ സഅദി ചൂരി, നെക്രാജെ അബൂബക്കർ സഅദി, വി.സി അബ്ദുല്ല സഅദി, അബ്ദുൽ ഖാദിർ സഅദി പെരിയടുക്ക, അബൂബക്കർ സഅദി നദ്‌വി പുഞ്ചാവി, എം.ടി പി ഇസ്മാഈൽ സഅദി, ശരീഫ് സഅദി മാവിലാടം, ബാരിക്കാട് അബ്ദുൽ ഖാദിർ സഅദി, അഹ്‌മദ് സഅദി ചെങ്കള, നൗഫൽ സഅദി ഉദിനൂർ, മുനീർ സഅദി നെല്ലിക്കുന്ന് സംബന്ധിച്ചു. സയ്യിദ് സൈഫുദ്ദീൻ സഅദി തങ്ങൾ തൃക്കരിപ്പൂർ സമാപന ദുആ മജ്ലിസിന് നേതൃത്വം നൽകി. അഷ്റഫ് സഅദി ആരിക്കാടി സ്വാഗതവും ഹനീഫ് സഅദി കുമ്പോൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



