മുഹിമ്മാത്ത് പ്രവാസി പ്രാർത്ഥന സംഗമം നാളെ

Oct 14, 2025 - 10:46
Oct 14, 2025 - 13:52
മുഹിമ്മാത്ത് പ്രവാസി പ്രാർത്ഥന സംഗമം നാളെ

പുത്തിഗെ: വടക്കൻ കേരളത്തിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് നിസ്തുല്യ സേവനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന്റെ സഹകാരികളും പ്രവർത്തകരുമായ പ്രവാസി സഹോദരങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രാർത്ഥന സംഗമം നാളെ മുഹിമ്മാത്തിൽ നടക്കും. സ്ഥാപനത്തിന്റെ വളർച്ചയിലും പ്രാസ്ഥാനിക മുന്നേറ്റത്തിലും പ്രധാന പങ്കുവഹിച്ച ജി സി സി രാഷ്ട്രങ്ങളിലെ പ്രവർത്തകർ സംഗമത്തിൽ സംബന്ധിക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0